യുവാവിനെയും സുഹൃത്തിനെയും മർദ്ദിച്ച മൂന്ന് പേർ അറസ്റ്റിൽ

Saturday 21 March 2026 12:58 AM IST

പാലാ : മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തിനിടെ യുവാവിനെയും സുഹൃത്തിനെയും മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പുലിയന്നൂർ മുത്തോലി സ്വദേശി കാർത്തിക് (20), ജീവൻ (25), വിഷ്ണു (19) എന്നിവരെയാണ് പാലാ പൊലീസ് പിടികൂടിയത്. ഇടുക്കി സ്വദേശി ജീവനും, സുഹൃത്ത് സ്റ്റെബിനും തമ്മിൽ മദ്യപിച്ചതിന് പിന്നാലെ ഉണ്ടായ അസഭ്യവർഷവും തർക്കവുമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇക്കഴിഞ്ഞ 18 ന് രാത്രി 10 ഓടെ ളാലം പാലാ സുലഭ സൂപ്പർമാർക്കറ്റിന് സമീപത്തെ ബിവറേജ് ഔട്ട്‌ലറ്റിന് മുൻവശത്താണ് സംഭവം. കാർത്തിക് സ്‌റ്റെബിനെ അസഭ്യംപറയുകയും ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും തടയാൻ ശ്രമിച്ച സുഹൃത്തിന്റെ വലത് കൈപിടിച്ച് ഇരുമ്പ് ഗ്രില്ലിൽ ഇടിയ്ക്കുകയുമായിരുന്നു. താഴെ വീണ സ്റ്റെബിനെയും സുഹൃത്തിനെയും മറ്റു പ്രതികളായ ജീവനും വിഷ്ണുവും ചേർന്നും മർദിച്ചു. പാലാ എസ്.എച്ച്.ഒ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ ദിലീപ്കുമാർ, ബിബിൻ, ജോബി ജോസഫ്, ശ്രീജിത്ത്, ടെൻസൺ, ജോജി ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.