പുതുച്ചേരിയിൽ പെരിയ ഗലാട്ടൈ

Saturday 21 March 2026 1:29 AM IST

പുതുച്ചേരി: ആകെ 30 നിയമസഭാ സീറ്റുകളാണ് പുതുച്ചേരിയിലുള്ളത്. പക്ഷെ, രണ്ടു മുന്നണിയിലും സീറ്റ് ധാരണയായിട്ടില്ല. തിങ്കളാഴ്ച പത്രികാ സമർപ്പണത്തിന്റെ അവസാന ദിനമാണ്. ഈ കേന്ദ്രഭരണ പ്രദേശത്ത് ആര് അധികാരം

പിടിക്കുമെന്നതിലല്ല, ഏതൊക്കെ പാർട്ടികളാണ് സഖ്യം ചേരുക എന്നതിലാണ് ആകാംഷ.

ഇപ്പോൾ ഭരിക്കുന്ന എൻ.ഡി.എ അടിച്ചുപിരിയലിന്റെ വക്കിലാണ്. 'ഇന്ത്യ' മുന്നണിയിലും അതാണ് അവസ്ഥ. എൻ.ഡി.എയിൽ മുഖ്യകക്ഷിയായ എൻ.ആർ.കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് തർക്കമെങ്കിൽ, പ്രതിപക്ഷ മുന്നണിയിൽ ഡി.എം.കെയും കോൺഗ്രസും തമ്മിലാണ് . 30ൽ 16 സീറ്ര് നേടിയായിരുന്നു എൻ.ഡി.എ അധികാരം കൈയ്യാളിയിരുന്നത്. എൻ.ആർ.കോൺഗ്രസിന്റെ എൻ.രംഗസ്വാമി മുഖ്യമന്ത്രിയായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന മുമ്പു തവണത്തേതു പോലെ എൻ.ആർ കോൺഗ്രസിന് 16, ബി.ജെ.പിക്ക് 14 സീറ്റെന്ന് ധാരണയായി.പക്ഷെ, ലോട്ടറി രാജാവ് സാന്റിയഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് മാർട്ടിൻ രൂപീകരിച്ച എൽ.ജെ.കെയെ മുന്നണിയിൽ ഉൾപ്പെടുത്താൻ ബി.ജെ.പി തീരുമാനിച്ചതോടെ എൻ.രംഗസ്വാമി തെറ്റി. ഒത്തുതീർപ്പ് ചർച്ചകൾക്ക് വഴങ്ങാതെ രംഗസ്വാമി തിരുച്ചെന്തൂരിലേക്ക് പോയി. അവിടെ വച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോൾ എല്ലാം ശരിയാകുമെന്നായിരുന്നു പ്രതികരണം. ഇന്നലെ തിരിച്ചെത്തി അദ്ദേഹം മത്സരിക്കാൻ തീരുമാനിച്ച. മണ്ഡലങ്ങളിൽ പത്രിക നൽകി.

സ്റ്റാലിനു വേണം

മേൽക്കൈ

തമിഴ്നാട്ടിൽ ഡി.എം.കെയും പുതുച്ചേരിയിൽ കോൺഗ്രസുമാണ് മുന്നണിയെ നയിക്കുന്നത്. എന്നാൽ കഴിഞ്ഞ തവണ കോൺഗ്രസിലെ മന്ത്രിമാർ ഉൾപ്പെടെ ബി.ജെ.പിയിലേക്കു പോയി. 2021ൽ മാഹി ഉൾപ്പെടെ രണ്ടു സീറ്റുകളിൽ മാത്രമായി കോൺഗ്രസിന്റെ വിജയം. ഡി.എം.കെയ്ക്ക് 6 സീറ്റുകൾ ലഭിച്ചു. ഇത്തവണം 20 സീറ്റ് വേണമെന്നാണ് ഡി.എം.കെ ആവശ്യപ്പെട്ടത്. കോൺഗ്രസ് അത് നിരസിച്ചതോടെ എല്ലാ സീറ്റിലും മത്സരിക്കാനാണ് ഡി.എം.കെ തീരുമാനം.

അടവു

നയങ്ങൾ

1 ബി.ജെ.ബി ബന്ധം വിട്ടാലും ടി.വി.കെയുമായി കൂട്ടുകൂടി ഭരണത്തിൽ തുടരാമെന്നതാണ് രംഗസ്വാമിയുടെ പ്ലാൻ ബി

2 ഒറ്റയ്ക്ക് നിന്നാൽ ബി.ജെ.പി വിജയിക്കാൻ പാടു പെടും. എൻ.ആർ.കോൺഗ്രസ് മുന്നണി വിട്ടാൽ എൽ.ജെ.കെയ്ക്കും അണ്ണാ ഡി.എം.കെയ്ക്കും കൂടുതൽ സീറ്റു നൽകും