കൊലപാതകക്കേസ് പ്രതി 'ആറ്റിങ്ങൽ അയ്യപ്പൻ' പിടിയിൽ
Saturday 21 March 2026 1:56 AM IST
തിരുവനന്തപുരം: കൊലപാതകം,വധശ്രമം,മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 'ആറ്റിങ്ങൽ അയ്യപ്പൻ' എന്ന ബിജുവിനെ (55) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌തു.
രണ്ട് കേസുകളിൽ നേരത്തെ ഇയാൾക്കെതിരെ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ' ഭാഗമായി മ്യൂസിയം പൊലീസ് പോത്തൻകോട്ട് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. മ്യൂസിയം സ്റ്റേഷൻ എസ്.എച്ച്.ഒ ഗിരീഷ്, എസ്.ഐ സായ് സേനൻ,പ്രൊബേഷൻ എസ്.ഐമാരായ ജെയ്‌സൺ ജോസഫ്,സുധീഷ്,അരുൺ,അനീഷ്,എ.എസ്.ഐ അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.