എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

Saturday 21 March 2026 2:35 AM IST

കാഞ്ഞങ്ങാട്: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ ഹോസ്ദുർഗ് പൊലീസ് പിടികൂടി. കണ്ണൂർ പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി പി.ടി.പി ലനീഫ് (38) ആണ് ഇന്നലെ പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിൽ പട്രോളിംഗിനിടെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ലനീഫിനെ പരിശോധിച്ചപ്പോൾ ഇയാളിൽ നിന്ന് 2.36 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

ഹോസ്ദുർഗ് ഇൻസ്‌പെക്ടർ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ജിജേഷ്, ജിതിൻ, സി. വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫീസർ എം. കൃപേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഹോസ്ദർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യിൽ ഹാജരാക്കിയ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.