വീട്ടിൽ പപ്പായ മരമുണ്ടോ?​ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

Saturday 21 March 2026 2:38 PM IST

നിരവധി ആരോഗ്യഗുണങ്ങളുള്ള പഴമാണ് പപ്പായ. വിറ്റാമിൻഎ, സി, ആന്റിഓക്സിഡന്റുകൾ, പൊട്ടാസ്യം എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള പപ്പായ ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുന്ന മികച്ച ഉപായം കൂടിയാണ്.

ചുളിവുകൾ അകറ്റി ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാനും പപ്പായ ശീലമാക്കാം. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ പപ്പായ സഹായിക്കുന്നു. പപ്പായയിലെ 'പപ്പെയ്ൻക്ക' എന്ന എൻസൈം ചർമ്മത്തെ ആരോഗ്യകരമായി നിലനിറുത്തുകയും ചർമ്മത്തിന്റെ ഇലാസ്‌തികത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

കേരളത്തിലെ മിക്ക പറമ്പുകളിലും പപ്പായ സുലഭമായി കാണാം. എന്നാൽ പപ്പായ മരത്തിന്റെ സ്ഥാനത്തെക്കുറിച്ച് വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. പലരും വീടിന്റെ മുറ്റത്തോ മുന്നിലോ പപ്പായ നടാറുണ്ട്. എന്നാൽ വസ്തുപ്രകാരം വീടിന്റെ മുറ്റത്ത് പപ്പായ നടുന്നത് അത്ര നല്ലതല്ലെന്ന് പറയപ്പെടുന്നു. അത് അശുഭമായാണ് കണക്കാക്കുന്നത്. വീടിന് മുന്നിൽ പപ്പായ മരം വളർന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കുടുംബത്തിൽ സമാധാനവും സമൃദ്ധിയും ഇത് കുറയ്ക്കുമെന്നും വാസ്തുവിൽ പറയുന്നു.

അതിനാൽ ഒരു കാരണവശാലും വീട്ടിന് മുന്നിൽ പപ്പായ മരം വളരാൻ അനുവദിക്കരുത്. വീടിന്റെ പിൻഭാഗത്തോ അല്ലെങ്കിൽ വശങ്ങളിലോ പപ്പായ നടുന്നതാണ് നല്ലതെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു. പപ്പായ തെെ വീടിന്റെ മുന്നിൽ വളർന്നെങ്കിൽ അത് പറിച്ചുമാറ്റി പിൻഭാഗത്തോ വശങ്ങളിലോ നടുന്നതാണ് നല്ലത്. അല്ലെങ്കിൽ മരത്തിന്റെ തടിയിൽ അശ്വഗന്ധ പുരട്ടുന്നത് ദോഷഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം.