അവധിക്കാല കലാപരിശീലനം
Sunday 22 March 2026 12:46 AM IST
ചങ്ങനാശേരി : അവധിക്കാലത്ത് കലാപരിശീലനത്തിന് കുട്ടികൾക്കും മുതിർന്നവർക്കും അവസരമൊരുക്കി അതിരൂപത കൾച്ചറൽ സെന്റർ. ഫാ.തോമസ് തൈക്കാട്ടുശേരിയുടെ നേതൃത്വത്തിൽ പരിചയസമ്പന്നരായ കലാകാരന്മാരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി. ഓർഗൻ, ഗിറ്റാർ, വയലിൻ, ഫ്ലൂട്ട് തുടങ്ങിയ സംഗീതോപകരണങ്ങൾക്കൊപ്പം വോക്കൽ സംഗീതം, ഡ്രോയിംഗ്, പെയിന്റിംഗ്, സ്‌കേറ്റിംഗ് എന്നിവയിലും പരിശീലനം ലഭിക്കും. ഒരു മണിക്കൂർ പരിശീലനത്തിന് 30 രൂപയാണ് ഫീസ്. താത്പര്യമുള്ളവർ ബന്ധപ്പെടണം. ഫോൺ : 9447464457.