മുസ്ലിം ജമാഅത്ത് കമ്മിറ്റി ആദരിച്ചു
Sunday 22 March 2026 12:47 AM IST
വൈക്കം: ചെറിയ പെരുന്നാളിന്റെ ഭാഗമായി വൈക്കം ടൗൺ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം നഗരസഭ ചെയർമാനേയും, 26 കൗൺസിലർമാരേയും ആദരിച്ചു. സ്വീകരണ സമ്മേളനം ചീഫ് ഇമാം ഹുസൈർ ബഖ്വി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എ.അബ്ദുൾകലാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.അബു, നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തർ, കൗൺസിലർമാരായ ഡി.രഞ്ജിത്ത്കുമാർ, വൈസ്‌ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, എം.കെ മഹേഷ്, എസ്.ഹരിദാസൻ നായർ, സോണി സണ്ണി, ബി.ഗിരിജാകുമാരി, സിന്ധു സജീവൻ എന്നിവർ പ്രസംഗിച്ചു.