അവധിക്കാല ക്ലാസുകൾ
Sunday 22 March 2026 12:49 AM IST
കോട്ടയം : ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ രംഗകലവിഭാഗമായ കാലദർശന അക്കാഡമിയിൽ മദ്ധ്യവേനലവധി പ്രമാണിച്ച് വിദ്യാർത്ഥികൾക്കായീ ഏപ്രിൽ 6 മുതൽ നൃത്ത,സംഗീത വാദ്യ കലകളിൽ പരിശീലനം ആരംഭിക്കും. വയലിൻ, തബല, ഓർഗൻ, ഗിറ്റാർ , ഭരതനാട്യം, മോഹിനിയാട്ടം , കുച്ചിപ്പുടി, സെമിക്ലാസ്സിക്കൽ ഡാൻസ്, ശാസ്ത്രിയ സംഗീതം, ലളിത സംഗീതം, സിനിമാറ്റിക് ഡാൻസ്, ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ്, കരാട്ടെ , ചെസ്സ്,അബാക്കസ്, കമ്പ്യൂട്ടർ , സ്‌പോക്കൺ ഇംഗ്ലീഷ്, ഇംഗ്ലീഷ് ഗ്രാമർ, ബേസിക് ജർമൻ, ഫ്രഞ്ച് എന്നിവയിലാണ് പുതിയ ബാച്ചുകൾ. ഫോൺ : 9447008255, 9188520400, 82817 71766.