പൂ​ഞ്ഞാർ എങ്ങോട്ടും തിരിയാം

Sunday 22 March 2026 12:50 AM IST

മു​ണ്ട​ക്ക​യം : പൂ​ഞ്ഞാ​റി​ൽ ഇ​ത്ത​വ​ണ ആ​ര് വി​ജ​യ​ക്കൊ​ടി പാ​റി​ക്കു​മെ​ന്ന​ത് പ്ര​വ​ച​നാ​തീ​തം. ഇ​ട​ത് - വ​ല​ത് - എ​ൻ​.ഡി​.എ സ​ഖ്യ​ത്തി​ന്റെ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാകും നടക്കുക. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് (എം ) ​നേ​താ​വും നി​ല​വി​ലെ എം.​എ​ൽ​.എ​യു​മാ​യ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലാ​ണ് മ​ത്സ​രരം​ഗ​ത്തു​ള്ള​ത്. പൂ​ഞ്ഞാ​റി​നെ ര​ണ്ട​ര പ​തി​റ്റാ​ണ്ടു​കാ​ലം അ​ട​ക്കി​വാ​ണി​രു​ന്ന പി.​സി. ജോ​ർ​ജാ​ണ് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ത്ഥി. കോ​ൺ​ഗ്ര​സി​ന്റെ ജ​ന​കീ​യ മു​ഖ​മാ​യ സ​ജി ജോ​സ​ഫ് (സെ​ബാ​സ്റ്റ്യ​ൻ എം.ജെ) ആ​ണ് യു​.ഡി​.എ​ഫ് സ്ഥാ​നാ​ർ​ത്ഥി.

പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞാ​ണ് വോ​ട്ട് അ​ഭ്യ​ർ​ത്ഥിക്കു​ന്ന​ത്. എ​ന്തു​വി​ല​കൊ​ടു​ത്തും മ​ണ്ഡ​ലം നി​ല​നി​റുത്താ​നു​ള്ള ക​ഠി​ന പ്ര​യ​ത്ന​ത്തി​ലാ​ണ് ഇ​ട​തു​പ​ക്ഷം. അ​തേ​സ​മ​യം ര​ണ്ട​ര പ​തി​റ്റാ​ണ്ടോ​ളം പൂ​ഞ്ഞാ​റി​നെ വി​വി​ധ മു​ന്ന​ണി​ക​ളു​ടെ ഭാ​ഗ​മാ​യി​ നി​ന്നും, സ്വ​ത​ന്ത്ര​നാ​യും ന​യി​ച്ച​തി​ന്റെ ക​രു​ത്തോ​ടെ​യാ​ണ് പി.​സി. ജോ​ർ​ജിന്റെ വരവ്. തു​ട​ർ​ച്ച​യാ​യി അ​ഞ്ചു ത​വ​ണ വി​ജ​യി​ച്ച ജോ​ർ​ജ് ക​ഴി​ഞ്ഞ തവണ ര​ണ്ടാംസ്ഥാ​ന​ത്ത് എ​ത്തി. ഇ​ത്ത​വ​ണ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് ജോ​ർ​ജ് പ​റ​യു​ന്നു. യു​.ഡി​.എ​ഫ് ഇ​ത്ത​വ​ണ ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത് ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ത്ഥി​യെ​യാ​ണ്. പാ​ലാ സെന്റ് തോ​മ​സ് കോ​ളേജ് യൂ​ണി​യ​ൻ തി​ര​ഞ്ഞെ​ടു​പ്പി​ൽ റോ​ഷി അ​ഗ​സ്റ്റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചെ​യ​ർ​മാ​നാ​യി പൊ​തു​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചയാളാണ് സ​ജി ജോ​സഫ്. 25-ാം വ​യ​സി​ൽ ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി. ത​ല​പ്പ​ലം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നെ ക​ഴി​ഞ്ഞ 24 വ​ർ​ഷ​മാ​യി ന​യി​ക്കു​ന്നു. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും വി​ക​സ​ന മു​ര​ടി​പ്പും അ​നു​കൂ​ല​ വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.

വന്യമൃഗശല്യം ചർച്ചയാകും

രാഷ്ട്രീയം മാത്രമല്ല കൃഷിയും ചർച്ചയാകുന്ന മണ്ഡലമാണ് പൂഞ്ഞാർ. റബറിന്റെ വിലയിടിവും കാട്ടുമൃഗങ്ങളുടെ ശല്യവും മൂലം പൊറുതിമുട്ടിയ കർഷകരാണ് പ്രധാന വോട്ടർമാർ. മുസ്ലിം, ക്രിസ്ത്യൻ, ഈഴവവോട്ടുകൾ മണ്ഡലത്തിൽ നിർണായകമാണ്. 2016ൽ മൂന്ന് മുന്നണികളെയും ഒറ്റയ്ക്ക് വെല്ലുവിളിച്ച് മൂലയ്ക്കിരുത്തി നെഞ്ചും വിരിച്ച് നിയമസഭയിലെത്തിയ ജോർജ് കഴിഞ്ഞതവണയും സ്വതന്ത്രനായി രണ്ടാംസ്ഥാനത്തെത്തി. ഇക്കുറി ബി.ജെ.പിയ്ക്കായി കൂടുതൽ കരുത്തോടെ ജോർജിന്റെ വരവ്. അവസാന നിമിഷത്തെ അടിയൊഴുക്കുകളാകും മണ്ഡലത്തിലെ ഫലം നിർണയിക്കുക.

2021 ലെ വോട്ടുനില

സെബാസ്റ്റ്യൻ കുളത്തുങ്കൽ (എൽ.ഡി.എഫ് ) : 58668

പി.സി.ജോർജ് (സ്വതന്ത്രൻ ) : 41851

ടോമികല്ലാനി (യു.ഡി.എഫ് ) : 34633

എം.പി സെൻ (ബി.ഡി.ജെ.എസ് ) : 2965

ഭൂരിപക്ഷം : 16817