അഡ്വ. പ്രതീഷ്പ്രഭയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് തുടക്കം
Sunday 22 March 2026 1:13 AM IST
മൂലമറ്റം:എൻ.ഡി.എ ഇടുക്കി നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ.പ്രതീഷ് പ്രഭയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് അറക്കുളത്ത് തുടക്കമാകും.രാവിലെ 10ന് 12-ാം മൈലിൽ അഞ്ച് ബൂത്തുകളിലെ പ്രവർത്തകർ പങ്കെടുക്കുന്ന അറക്കുളം ശക്തി കേന്ദ്ര മീറ്റിങ്ങിൽ പങ്കെടുക്കും.തുടർന്ന് പ്രവർത്തകർക്കൊപ്പം മൂലമറ്റത്തേക്ക് റോഡ് ഷോ. ഉച്ചയ്ക്ക് ശേഷവും വിവിധ ശക്തി കേന്ദ്ര മീറ്റിംഗുകളിൽ പങ്കെടുക്കും. എൻ.ഡി.എ നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.