രണ്ട് വര്‍ഷത്തിനിടെ ട്രെയിനില്‍ ഈ അബദ്ധം സംഭവിച്ചത് 50 ലക്ഷം യാത്രക്കാര്‍ക്ക്; ഒന്നാം സ്ഥാനം അവര്‍ കൊണ്ടുപോയി
കൊച്ചി: രണ്ടരവര്‍ഷത്തിനിടെ രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മൊബൈല്‍ഫോണ്‍ മറന്നുവച്ചത് 48,26,128 പേര്‍! മറവിക്കാര്‍ കൂടുതലും ഡല്‍ഹിയിലാണ്. രണ്ടാമത് മഹാരാഷ്ട്രയാണ്.മൂന്നാമത് കര്‍ണാടകയും.
15-ാം സ്ഥാനത്താണ് കേരളം.
ഫോണുകള്‍ കണ്ടെത്തി തിരികെനല്‍കാന്‍ കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഇന്ത്യന്‍ റെയില്‍വേയ്ക്കായി നിര്‍മ്മിച്ച സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്ററിലെ (സി.ഇ.ഐ.ആര്‍) വിവരമാണിത്. 9,39,099 ഫോണുകള്‍ വീണ്ടെടുക്കാനായിട്ടുണ്ട്. 47,500 ഫോണുകള്‍ എവിടെയെന്ന് കണ്ടെത്തി. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ പൊലീസ്. മോഷണം പോയതും ഇക്കൂട്ടത്തിലുണ്ട്. സി.ഇ.ഐ.ആറില്‍ അറിയിച്ചാലുടന്‍ മൊബൈല്‍ പ്രവര്‍ത്തനം തടയും
2023 മേയ് 17നാണ് സി.ഇ.ഐ.ആര്‍ നിലവില്‍വന്നത്. പരാതിപ്പെട്ടാലുടന്‍ നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ പ്രവര്‍ത്തനരഹിതമാകും. പുതിയ സിമ്മിട്ട് ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ സിം ഉടമയുടെ വിവരങ്ങളടക്കം പൊലീസിനും പരാതിക്കാരനും മെസേജായി ലഭിക്കും. പുതിയ സിം ഉടമയെ കണ്ടെത്തി ഫോണ്‍ കസ്റ്റഡിയിലെടുക്കും.
കേരളത്തില്‍ 72,019 പേരാണ് സി.ഇ.ഐ.ആറില്‍ പരാതിപ്പെട്ടത്. 15,202 തിരികെ കിട്ടി. റെയില്‍വേ പൊലീസ് സി.ഇ.ഐ.ആറിന്റെ സഹായത്തോടെ കണ്ടെത്തിയ 65 ഫോണുകള്‍ കഴിഞ്ഞദിവസം ഉടമകള്‍ക്ക് കൈമാറിയിരുന്നു.
കാരണങ്ങള്‍
ഉറക്കവും ട്രെയിനില്‍ ഇറങ്ങാനും കയറാനുമുള്ള തിരക്കുമാണ് ഫോണുകള്‍ നഷ്ടപ്പെടാനുള്ള പ്രധാനകാരണങ്ങള്‍.
മറന്നതും കിട്ടിയതും
സംസ്ഥാനം........... നഷ്ടപ്പെട്ടത്.........വീണ്ടെടുത്തത്
1. ഡല്‍ഹി ................... 9,49,081....................... 24,495 2.മഹാരാഷ്ട്ര ...........5,97,566......................1,20,829 3.കര്‍ണാടക..............5,09,770......................1,25,040 4.തെലങ്കാന............. 4,68,950......................1,20,283 5.ഉത്തര്‍പ്രദേശ്.......3,75,948.........................94,879 6.പശ്ചിമബംഗാള്‍.... 2,19,742....................... 31,547 7.തമിഴ്നാട്.................2,18,674........................55,375 8.മദ്ധ്യപ്രദേശ് ............1,86,739.......................47,938 9.ഗുജറാത്ത് ..............1,74,040.......................49,478 10.ആന്ധ്രാപ്രദേശ്... 1,72,887......................53,431
ഫോണ്‍ നഷ്ടമായാല്‍ ഉടന്‍ സി.ഇ.ഐ.ആര്‍ പരാതിപ്പെടണം. ഇത് വേഗത്തില്‍ ഫോണ്‍ തിരികെ കിട്ടാന്‍ സഹായിക്കും. മോഷണമെന്ന് വ്യക്തമായാല്‍ കേസെടുക്കും. -മുഹമ്മദ് നദിമുദ്ദീന്‍, എസ്.പി റെയില്‍വേ പൊലീസ്