ഫെഡറേഷൻ പിന്തുണ നൽകും
Sunday 22 March 2026 8:59 AM IST
ആലപ്പുഴ: കുട്ടനാട്ടിൽ നിന്ന് മത്സരിക്കുന്ന റെജി ചെറിയാനും അമ്പലപ്പുഴയിൽ നിന്ന് മത്സരിക്കുന്ന ജി.സുധാകരനും പിന്തുണ നൽകാൻ സംസ്ഥാന നെൽ നാളികേര കർഷക ഫെഡറേഷൻ നേതൃ യോഗം തീരുമാനിച്ചു.സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു.കർഷക ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ കുമരകം,ഹക്കീം മുഹമ്മദ് രാജാ, ബിനു പാട്ടത്തിൽ നെടുമ്പ്രം,രാജൻ മേപ്രാൽ,തോമസ് ജോൺ പുന്നമട, ജോർജ് തോമസ്,എ. അബൂബക്കർ മാന്നാർ,ഡി.ഡി സുനിൽകുമാർ,ജോ നെടുമങ്ങാട്, കെ.രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു