ലോഡിംഗ് സംബന്ധമായ തർക്കത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ

Sunday 22 March 2026 1:20 AM IST

തിരുവനന്തപുരം: ലോഡിംഗ് സംബന്ധിച്ച തർക്കത്തെ തുടർന്ന് വാഴോട്ടുകോണം സ്വദേശി നിസാമിനെ കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ വട്ടിയൂർകാവ് പൊലീസ് അറസ്റ്റ് ചെയ്തു. വാഴോട്ടുകോണം നെടിയവിള പുത്തൻവീട്ടിൽ മഹിയുടെ മകൻ ഷാജിത്ത്(52),വട്ടിയൂർകാവ് ശ്രീനാഥ് മൻസിലിൽ യൂസഫ് മകൻ അഷറഫ് (49) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ചയായിരുന്നു സംഭവം.ലോഡിംഗ് സംബന്ധിച്ച് ഇവർക്കിടയിൽ തർക്കം നിലനിന്നിരുന്നു. വാഴോട്ടുകോണത്തെ ബാർബർ ഷോപ്പിനുള്ളിൽ നിസാമിനെ കണ്ട പ്രതികൾ മുൻവൈരാഗ്യംവച്ച് കത്രികയെടുത്ത് കുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.