യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
Sunday 22 March 2026 1:31 AM IST
തിരുവനന്തപുരം: വീട്ടിൽ കയറി യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പഴന്തി തമ്പുരാൻ ലൈൻ ബേബി ഹൗസിൽ കരുണാകരൻ മകൻ രാജുവാണ് (64) പിടിയിലായത്.
അയൽവാസിയുടെ വളർത്തുമൃഗത്തെ മർദ്ദിച്ച വിവരം പുറത്തുപറഞ്ഞതിനാണ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കഴക്കൂട്ടത്തെ വീടിന് സമീപമുള്ളയാളുടെ വളർത്തുനായയെ രാജു മർദ്ദിച്ചിരുന്നു. പരാതിക്കാരിയായ യുവതി ഇതു കാണുകയും നായയുടെ ഉടമയെ വിവരം അറിയിക്കുകയും ചെയ്തു.ഇതിൽ പ്രകോപിതനായാണ് രാജു യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.വീട്ടിൽ അതിക്രമിച്ചു കയറിയശേഷം യുവതിയെ കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയായിരുന്നു.യുവതി ബഹളമുണ്ടാക്കിയതോടെ ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് യുവതി കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.