മാലമോഷ്ടിച്ച പ്രതി അറസ്റ്റിൽ
Sunday 22 March 2026 1:52 AM IST
വിഴിഞ്ഞം: ഒന്നര വയസുകാരിയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനിയുടെ മകളുടെ കഴുത്തിൽ നിന്നാണ് മാലമോഷ്ടിച്ചത്. സംഭവത്തിൽ പുല്ലുവിള സ്വദേശി ജിബിൻരാജിനെ(19) ആണ് പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത ഒരാളുടെ സഹായത്തോടെയാണ് മാല മോഷ്ടിച്ചത്. 35,000 രൂപയ്ക്ക് മാല പണയം വച്ചതായും പൊലീസ് പറഞ്ഞു.പ്രതി വേറെയും നിരവധി സ്വർണാഭരണങ്ങൾ പണയം വച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷിച്ചു വരുകയാണെന്നും വിഴിഞ്ഞം എസ്.എച്ച്.ഒ റെജി രാജ് പറഞ്ഞു. എസ്.ഐ.രഞ്ചു,റെജി തോമസ്,എ.എസ്.ഐ സാബു,എസ്.സി.പി.ഒ വിനയകുമാർ,സി.പി.ഒ റെജിൻ എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.