ഇസ്രയേൽ ആണവകേന്ദ്രത്തിലേക്ക് ഇറാന്റെ ആക്രമണം , 39 പേർക്ക് പരിക്ക്
Sunday 22 March 2026 3:55 AM IST
ടെഹ്റാൻ : ഇസ്രയേലിലെ ആണവ കേന്ദ്രത്തിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. തെക്കൻ നഗരമായ ഡിമോണയിലെ ഷിമെൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്റർ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സെന്ററിൽ തീപിടിത്തമുണ്ടായതായാണ് സൂചന. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഡിമോണയിൽ മിസൈൽ ആക്രമണം ഉണ്ടാകുന്നത്. മൂന്നു നില കെട്ടിടം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചു.
അതേസമയം ന്യൂക്ലിയർ സെന്ററിൽ ഉണ്ടായ ആക്രമണത്തെ തുടർന്ന് ആണവ വികിരണം സംഭവിച്ചിട്ടില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആണവോർജ ഏജൻസി തലവൻ റഫാൽ ഗ്രോസി പറഞ്ഞു, ഗാർസ്യ ആക്രമണത്തിന് പിന്നാലെ നതാൻസ് ആണവ നിലയത്തിന് നേരെ നടത്തിയ ആക്രമണത്തിന്റെ മറുപടിയാണെന്നാണ് ഇറാന്റെ പ്രതികരണം.