നേത്ര പരിശോധന ക്യാമ്പ് ഇന്ന്
Monday 23 March 2026 12:06 AM IST
പള്ളം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കോട്ടയം മേഖലാ കമ്മിറ്റിയും, പള്ളം വൈ.എം.സി.എയും, കോട്ടയം ജില്ലാ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യനേത്രപരിശോധനാ ക്യാമ്പും നേത്രദാന ദിന സന്ദേശവും നേത്രദാന സമ്മതപത്ര സമർപ്പണവും ഇന്ന് രാവിലെ 8.30ന് പള്ളം വൈ.എം.സി.എയിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. നേത്രബോധവത്ക്കരണ ക്ലാസ് ഡോ.അനു ആന്റണി നയിക്കും. ജില്ലാ ഒഫ്താൽമിക് കോ-ഓർഡിനേറ്റർ എം.സി അജിത്കുമാർ നേത്രദിന സന്ദേശം നൽകും.