വി​ദേ​ശ മ​ദ്യ​വി​ല്പ​ന : ഒ​രാ​ൾ പി​ടി​യി​ൽ 

Monday 23 March 2026 12:06 AM IST

മു​ണ്ട​ക്ക​യം ഈ​സ്റ്റ്‌ : അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ മദ്യ​വി​ല്പ​ന ന​ട​ത്തി ​വ​ന്നി​രു​ന്ന​യാ​ളെ പെ​രു​വ​ന്താ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ട​ൻ​പ​താ​ൽ ക​ല്ല​റ​ക്ക​ൽ മ​നോ​ജ്‌ കു​മാ​ർ (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി വി​ല്പ​ന​യ്ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന ആ​റ​ര ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​ച്ച​ത്. മു​പ്പ​ത്തിയഞ്ചാം​മൈ​ലി​ൽ വ്യാ​പാ​ര​സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ് ഇ​യാ​ൾ. മു​ൻപും ഇ​യാ​ളു​ടെ പ​ക്ക​ൽ​ നി​ന്ന് വി​ല്പ​ന​യ്ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന വി​ദേ​ശ​മ​ദ്യം പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കോട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.