കോഴി വളർത്തൽ  പദ്ധതി : സഹായം

Monday 23 March 2026 12:07 AM IST

കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ചടങ്ങിൽ ധനസഹായ വിതരണം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജിം അലക്‌സ് നിർവഹിച്ചു. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസർ സിജോ തോമസ്, കോ-ഓർഡിനേറ്റർ ബെസ്സി ജോസ് എന്നിവർ പ്രസംഗിച്ചു. 37 കുടുംബങ്ങൾക്കാണ് ധനസഹായം ലഭ്യമാക്കിയത്.