എൽ.ഡി.എഫ് ഓഫീസ് തുറന്നു
Monday 23 March 2026 12:08 AM IST
ചങ്ങനാശേരി : എൽ.ഡി.എഫ് ചങ്ങനാശേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ.ജോബ് മൈക്കിളിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഓഫീസ് തുറന്നു. നഗരത്തിൽ എം.സി റോഡിന് സമീപം എസ്.ബി കോളേജിന് സമീപമാണ് ഓഫീസ്. സി.പി.ഐ സം സ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.കെ ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.ഡി സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം കൃഷ്ണ കുമാരി രാജശേഖരൻ, കെ.സി ജോസഫ്, ലാലിച്ചൻ കുന്നി പറമ്പിൽ, അഡ്വ.കെ.മാധവൻ പിള്ള, ജി.രാധാകൃഷ്ണൻ, പ്രേംചന്ദ് മാവേലി, ജോർജ് വാണിയപ്പുരയ്ക്കൽ, ജോൺസൺ അലക്‌സാണ്ടർ, ബോബൻ ടി.തെക്കേൽ, കെ.രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.