നിയമ ബോധവത്കരണവും അനുമോദനവും
Monday 23 March 2026 12:04 AM IST
കണിച്ചാർ: കണിച്ചാർ ഇ.കെ. നായനാർ സ്മാരക വായനശാലയുടെയും വനിതാ വേദിയുടെയും ആഭിമുഖ്യത്തിൽ നിയമബോധവത്കരണക്ലാസും അനുമോദനവും നടത്തി. കാളികയത്ത് കരിമ്പനക്കൽ സുരേഷിന്റെ വീട്ടുമുറ്റത്ത് നടന്ന പരിപാടി അഡ്വ. ഇ.കെ. മീന ക്ലാസെടുത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് ഷൈലജ ചന്ദ്രൻ അദ്ധ്യക്ഷയായി. സെക്രട്ടറി കെ.പി ഗീത സ്വാഗതം പറഞ്ഞു. സംസ്ഥാന റവന്യു അവാർഡ് നേടിയ ജിൽസ് എൻ. നെടുംപുറത്തിനെ വായനശാല പ്രസിഡന്റ് വി.വി. ബാലകൃഷ്ണൻ ആദരിച്ചു. സി.എസ്.ഐ.ആർ നെറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 70-ാം റാങ്കോടെ ജെ.ആർ.എഫ് നേടിയ അതുൽ കൃഷ്ണ വട്ടക്കാട്ടിനെ വൈസ് പ്രസിഡന്റ് പി.പി ജനാർദ്ദനൻ അനുമോദിച്ചു. സെക്രട്ടറി ബി.കെ. ശിവൻ, റെജി കണ്ണോളക്കുടി പ്രസംഗിച്ചു. ഇ.ജി രാമകൃഷ്ണൻ, ലൈബ്രേറിയൻ ഘനശ്യാം എന്നിവർ നേതൃത്വം വഹിച്ചു.