പാച്ചല്ലൂർ കുമിളി നഗർ റസിഡൻസ് അസോ.
Monday 23 March 2026 12:38 AM IST
തിരുവനന്തപുരം: മതസൗഹാർദ സന്ദേശവുമായി പാച്ചല്ലൂർ കുമിളി നഗർ റസിഡൻസ് അസോസിയേഷൻ 350ഓളം കുടുംബങ്ങൾക്ക് റംസാൻ വിരുന്ന് സംഘടിപ്പിച്ചു. അസോസിയേഷൻ രക്ഷാധികാരി അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ സുനിൽദത്ത് സുകുമാരൻ, അഡ്വ.ശ്യാം ശിവദാസ്, രതീഷ്.ബി.ആർ, സുരേഷ് മാമൂട്, മുരുകൻ തുടങ്ങിയവർ പങ്കെടുത്തു. റംസാൻ വിരുന്നിൽ അസോസിയേഷൻ അംഗങ്ങൾക്ക് ബിരിയാണി വിതരണം നടത്തി. സുരേഷ്.പി സ്വാഗതവും നിയാസ് നന്ദിയും പറഞ്ഞു.