നാരായണഗുരു കോളേജ് വാർഷികം

Monday 23 March 2026 1:40 AM IST

വെള്ളറട: മഞ്ഞാലുമൂട് നാരായണഗുരു കോളേജ് ഒഫ് എൻജിനിയറിംഗിന്റെ 24ാം മത് വാർഷികാഘോഷം കോളേജ് ഓഡിറ്റോറിയത്തിൽ ചെയർമാൻ ബാലാജി സിദ്ധാർത്ഥും മാനേജിംഗ് ട്രസ്റ്റി അനൂജ ബാലാജിയും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

തമിഴ്നാട് ഹൈക്കോടതി റിട്ടേ.ജഡ്ജി ജോൺ ആർ.ടി.സന്തോഷ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ശിവപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ചലപിത്രതാരം ഗണേശ് വെങ്കിട്ടരാമൻ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. പിന്നണി ഗായകൻ സായി ശരൺ മിമിക്രി ആർട്ടിസ്റ്റ് എം.നവീൻകുമാർ, വിജയ് ടിവി താരം ശ്രീദേവി തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.