വനിതാ ദിനാചരണം

Monday 23 March 2026 1:44 AM IST

നെടുമങ്ങാട്: അന്തർദേശീയ വനിതാ ദിനാചാരണത്തിന്റെ ഭാഗമായി മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ജൻശിക്ഷൻ സൻസ്ഥാന്റെയും ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാർ,വനിതാ കായികമേള,സ്വയംതൊഴിൽ പരിശീലനം,കൈത്താങ്ങ്-ചികിത്സാനിധി വിതരണം എന്നിവ സംഘടിപ്പിച്ചു. മെമ്പർ അഞ്ജു പി.മോഹൻ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു അദ്ധ്യക്ഷത വഹിച്ചു. ലാൽ ആനപ്പാറ,നെടുമങ്ങാട് നസീർ,പുലിപ്പാറ യൂസഫ്, ആർ.ചിത്തിര ബീഗം,കദീജ,റാണി,സന്ധ്യ എന്നിവർ സംസാരിച്ചു.