ശാർക്കരയിൽ ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ സദ്യ
Monday 23 March 2026 12:57 AM IST
ചിറയിൻകീഴ്: ശാർക്കര മീനഭരണിയോടനുബന്ധിച്ച് ന്യൂ രാജസ്ഥാൻ മാർബിൾസും രാജസ്ഥാൻ ജുവലറിയും 33 വർഷമായി നടത്തിവരാറുള്ള അന്നദാനം ഈ വർഷവും നടന്നു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് സദ്യയിൽ പങ്കെടുത്തത്.
ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാൻ സി.വിഷ്ണുഭക്തൻ സദ്യവിതരണം ഉദ്ഘാടനം ചെയ്‌തു. ക്ഷേത്ര മേൽശാന്തി കിളിമാനൂർ ചിന്ദ്രനല്ലൂർ വടക്കേ പാച്ചമംഗലത്ത് ഇല്ലം ശങ്കരൻ നമ്പൂതിരി,മറ്റ് കീഴ്ശാന്തിമാർ തുടങ്ങിയവർ പങ്കെടുത്തു.