സമഗ്രമേഖലയിലും ഇടത് സർക്കാർ പുരോഗതിനടപ്പാക്കി: എം. സ്വരാജ്

Monday 23 March 2026 1:04 AM IST

ഇടതുമുന്നണി പീരുമേട് അസംബ്ലി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

പീരുമേട്: കഴിഞ്ഞ പത്തുവർഷംകൊണ്ട് സമഗ്രമേഖലയിലും ഇടത് സർക്കാർ നടപ്പാക്കിയ പുരോഗതി വലുതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം.സ്വരാജ് . ഇത്തരം പുരോഗതി മുടക്കംകൂടാതെ തുടരുന്നതിന് ഇടതുപക്ഷം ഭരണത്തിൽതുടരണമെന്നും സ്വരാജ് പറഞ്ഞു. എൽ.ഡി.എഫ് പീരുമേട് അസംബ്ലി നിയോജകമണ്ഡലം സ്ഥാനാർത്ഥി കെ.സലിംകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ കൺവെൻഷൻ കുമളി കല്ലറക്കൽ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു എം. സ്വരാജ്. തിരഞ്ഞടുപ്പ് വിജയത്തിനായി ആയിരത്തൊന്നുപേരടങ്ങുന്ന ജനറൽ കമ്മിറ്റി രൂപീകരിച്ചു. ആർ. തിലകൻ ( പ്രസിഡന്റ് ), പി.എസ് രാജൻ, രാരിച്ചൻ നീറണാകുന്നേൽ, എസ്. സാബു, സജിമോൻ ടൈറ്റസ്, സലീം കട്ടുപാറ, വി.കെ ബാബു കുട്ടി, വി.ആർ ശശി, വൈ.ജയൻ, റ്റി, എസ്. ബിസ്സി, കുസുമം സതീഷ്, പി. ജെ റെജി, ജി. വിജയാനന്ദ്, സാബുതോമസ്, സി.എസ് രാജേന്ദ്രൻ, വി. പ്രശാന്ത് (വൈസ് പ്രസിഡന്റുമാർ), ഇ.എസ് ബിജിമോൾ (സെക്രട്ടറി), ജിജി കെ. ഫിലിപ്പ്, സജിമോൻ കണയങ്കവയൽ , മോളി ഡോമിനിക്ക്, എം.ജെ വാവച്ചൻ, കെ.റ്റി ബിനു, പി.ജെ ടൈറ്റസ്, അഡ്വ.സോബിൻ സോമൻ, റ്റോമി പകലോമറ്റം, സൺസി. മാത്യു, ജോണി താഴത്തുവീട്ടിൽ, സുബിത ജോമോൻ, റെജി ഈറ്റത്തോട്ട്, ഇ.വി ജോസഫ്, സജി പി. വർഗീസ്, ലാൽ ഏബ്രഹാം, ടോമിച്ചൻ കോഴിമല , മുഹമ്മദ് ഹുസൈൻ, പി.കെ ദാസ്, എസ്.കെ രാജപ്പൻ, വക്കച്ചൻ മുളങ്കൊമ്പിൽ, സജോയ് മടത്താനി, എം.ജെ ജോസ് (ജോ.സെക്രട്ടറിമാർ )എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.