എം.സി.എം.സി സെൽ സന്ദർശിച്ചു
Monday 23 March 2026 7:48 AM IST
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ ജില്ല പഞ്ചായത്ത് ഹാളിൽ പ്രവർത്തിക്കുന്ന മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സെൽ പൊതുനിരീക്ഷകൻ പി. മോഹൻഗാന്ധി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എൻ അനി, മീഡിയ നോഡൽ ഓഫീസർ കെ.എസ് സുമേഷ് എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
രാഷ്ട്രീയ പരസ്യങ്ങൾ പരിശോധിച്ച് അംഗീകാരം നൽകുന്നതിനും തിരഞ്ഞെടുപ്പ് കമ്മിഷൻ മാധ്യമങ്ങൾക്കായി പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനുമായാണ് മോണിട്ടറിംഗ് കമ്മിറ്റി പ്രവർത്തിക്കുന്നത്. ജില്ലാ കലക്ടറാണ് ചെയർമാൻ.