അംഗീകാരം വാങ്ങണം

Monday 23 March 2026 7:49 AM IST

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇലക്ട്രോണിക് മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം മുൻകൂർ അംഗീകാരം വാങ്ങണം. തിരഞ്ഞെടുപ്പ് ദിവസവും തലേന്നും അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾക്കും അംഗീകാരം വാങ്ങണം. മുഖ്യധാരാ ടെലിവിഷൻചാനലുകൾ, കേബിൾചാനലുകൾ, ബൾക്ക് എസ്.എം.എസുകളും വോയ്സ് മെസേജുകളും, ഇ പേപ്പറുകൾ, പൊതുസ്ഥലങ്ങളിലെ ഓഡിയോ വിഷ്വൽ ഡിസ്പ്ളേകൾ, വെബ് സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ, സിനിമാ തിയേറ്ററുകൾ, റേഡിയോ സ്റ്റേഷനുകൾ എന്നിവയിലെ പരസ്യങ്ങൾക്കാണ് അനുമതി നേടേണ്ടത്. ഫോൺ: 0477 – 2251349, 94475 17365. ഇമെയിൽ- mcmcalpy1@gmail.com