ലോകജല ദിനാചരണം

Monday 23 March 2026 8:52 AM IST

ആലപ്പുഴ: കുട്ടനാട് ഇന്റെഗ്രൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (കിഡ്‌സ്) ആഭിമുഖ്യത്തിൽ ജലമർമരം എന്ന പേരിൽ ലോകജലദിനാചരണം സംഘടിപ്പിച്ചു. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കിഡ്‌സ് പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എം. കുര്യൻ, നസീർ പുന്നക്കൽ,ഫിലിപ്പോസ് തത്തംപള്ളി,പ്രേം സായ് ഹരിദാസ്, കേണൽ സി.വിജയകുമാർ,അഡ്വ.ബി.സുരേഷ്, ജോസഫ് മാരാരിക്കുളം, രാജു പള്ളിപ്പറമ്പിൽ,ആശ കൃഷ്ണാലയം,ആർ.വി.ഇടവന, ഇ.ഖാലിദ്, പി.എസ്. മധു, ദേവൻ പി.വണ്ടാനം,ഹരികുമാർ വാലേത്ത്,എൻ. സദാശിവൻ നായർ, രാമചന്ദ്രൻ പുന്നപ്ര,ബി.ജോസ്‌കുട്ടി,എം ഇ.ഉത്തമകുറുപ്പ്, സന്തോഷ് മാത്യു, പോൾസൺ പ്ലാപ്പുഴ,ജോർജ് പോൾ തുടങ്ങിയവർ സംസാരിച്ചു.