ഓയിസ്‌ക ഇന്റർനാഷണലിന്റെ വനദിനം ആചരിച്ചു

Monday 23 March 2026 12:18 AM IST
ഓയിസ്ക ഇന്റർനാഷണലിന്റ ആഭിമുഖ്യത്തിൽ വന ദിനാചരണത്തിന്റെ ഉദ്ഘാടനം ഓയിസ്ക ഇന്റർനാഷണൽ പ്രസിഡൻ്റും ഔഷധി പഞ്ചകർമ്മ ആശുപത്രി സൂപ്രൻ്റുമായ ഡോ. കെ. എസ്. രജിതൻ നിർവഹിക്കുന്നു

തൃശൂർ: അന്തർദേശീയ പരിസ്ഥിതി സംഘടനയായ ഓയിസ്‌ക ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ വനദിനം ആചരിച്ചു. വന ദിനാചരണത്തിന്റെ ഉദ്ഘാടനം ഓയിസ്‌ക ഇന്റർനാഷണൽ പ്രസിഡന്റും ഔഷധി പഞ്ചകർമ്മ ആശുപത്രി സൂപ്രണ്ടുമായ ഡോ.കെ.എസ്. രജിതൻ നിർവഹിച്ചു. വനത്തിലും നാട്ടിലും വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന അശോകം മുതലായ ഔഷധസസ്യങ്ങൾ വിതരണം ചെയ്തു. ഓയിസ്‌ക ഇന്റർനാഷണൽ വനിതാ വിഭാഗം പ്രസിഡന്റ് ഇ.സത്യഭാമ അദ്ധ്യക്ഷത വഹിച്ചു. ഓയിസ്‌ക ഇന്റർനാഷണൽ സംസ്ഥാന കമ്മിറ്റി മെമ്പർ ആർ.രശ്മി, ഓയിസ്‌ക ഭാരവാഹികളായ നളിനി ടീച്ചർ, പി. എം. സുധ, ഡോ. പയസ് ഒ.എൽ. എന്നിവർ സംസാരിച്ചു.