അണ്ടർ 11 ചെസ് ടീം തിരഞ്ഞെടുപ്പ്
Monday 23 March 2026 12:20 AM IST
തൃശൂർ: കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ സ്റ്റേറ്റ് ചെസ് ടെക്‌നിക്കൽ കമ്മിറ്റിയും ചെസ് തൃശൂരും ചേർന്ന് സംഘടിപ്പിക്കുന്ന തൃശൂർ ജില്ലാ അണ്ടർ 11 ചെസ് ചാമ്പ്യൻഷിപ്പ് 31ന് രാവിലെ ഒമ്പതിന് തൃശൂർ ശക്തൻ തമ്പുരാൻ കോളേജിൽ നടക്കും. 2015 ജനുവരി ഒന്നിനോ ശേഷമോ ജനിച്ച തൃശൂർ ജില്ലക്കാരായവർക്ക് പങ്കെടുക്കാം. ഓൺലൈനായി രജിസ്റ്റർ ചെയ്യണം. മത്സരാർത്ഥികൾ സ്റ്റാമ്പ് സൈസ് ഫോട്ടോ (2 എണ്ണം) ഹാജരാക്കണം. ആദ്യ 2 സ്ഥാനങ്ങൾ നേടുന്നവർ സംസ്ഥാന അണ്ടർ 11 ചെസ് ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ശാസ്ത്രീയ ചെസ് പരിശീലനവും നൽകും. വിശദ വിവരങ്ങൾക്ക് ഫോൺ: 9447467308, 9567453537, 9744727522.