പെൻഷനേഴ്‌സ് അസോസിയേഷൻ സമ്മേളനം
Monday 23 March 2026 12:21 AM IST
തൃശൂർ: കൾച്ചറൽ ഇൻസ്റ്റിറ്റിയൂഷൻസ് തൃശൂർ മേഖലാ സമ്മേളനം കേരളാ സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ ഇന്ത്യയിലെ പ്രമുഖ ചിത്രകാരനും കൾച്ചറൽ ഇൻസ്റ്റിറ്റിയൂഷൻസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ബി.ഡി. ദത്തൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും സാഹിത്യ അക്കാഡമിയുടെ വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ വിശിഷ്ടാതിഥിയായി. തൃശൂർ മേഖല പ്രസിഡന്റ് വി.എൻ. അശോകൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഡി. ശിവരാജൻ, മേഖലാ സെക്രട്ടറി എ.വി. രാജീവൻ, ട്രഷറർ വി. രമണി, ഡോ. കെ. രാജേന്ദ്രൻ, ടി.പി. ബെന്നി, വി.ഡി. ജോൺസൺ, ടി.ജി. സുകുമാരൻ, വി. മാധവിക്കുട്ടി , സിറാജുദ്ദീൻ, പി.ജി. ഉഷ, സുഗതകുമാരി തുടങ്ങിയവർ സംസാരിച്ചു.