സി.എച്ച് റഷീദിന്റെ റോഡ് ഷോ

Monday 23 March 2026 12:26 AM IST

ഗുരുവായൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച് റഷീദിന്റെ റോഡ് ഷോ ആഘോഷമാക്കി അണികൾ. രാവിലെ ഗുരുവായൂർ കിഴക്കെ നടയിൽ നിന്നും ആരംഭിച്ച റോഡ് ഷോ രാത്രി മന്ദലാംകുന്നിലാണ് സമാപിച്ചത്. കിഴക്കേ നട മഞ്ജുളാലിന് സമീപം നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷനായി. റോഡ് ഷോ മമ്മിയൂർ വഴി വടക്കേകാട്, പുന്നയൂർകുളം, ചാവക്കാട്, ഒരുമനയൂർ എങ്ങണ്ടിയുർ, കടപ്പുറം ബ്ലാങ്ങാട് വഴി രാത്രി മന്ദലാംകുന്നിലെത്തി സമാപിച്ചു. സി.എ ഗോപപ്രതാപൻ, ഉമ്മർ മുക്കണ്ടത്ത്, കെ.കെ ഹംസക്കുട്ടി, ആർ.വി അബ്ദുൽ റഹീം, സി.എസ് സൂരജ്, ഷാനവാസ് തിരുവത്ര,ആർ രവികുമാർ എന്നിവർ സംസാരിച്ചു.