പ്രധാനമന്ത്രിയുടെ യോഗത്തിലെ തീരുമാനങ്ങൾ

Monday 23 March 2026 12:30 AM IST

അവശ്യ ആവശ്യങ്ങളുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കാൻ ഹ്രസ്വ, ഇടത്തരം, ദീർഘകാല നടപടികളുണ്ടാകും.

 കാർഷിക ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനുള്ള മാർഗങ്ങൾ തേടും

 പശ്ചിമേഷ്യൻ പ്രതിസന്ധി തീരും വരെ രാസവസ്തുക്കൾ, ഔഷധങ്ങൾ, പെട്രോകെമിക്കൽസ്, മറ്റ് വ്യാവസായിക മേഖലകൾ എന്നിവയ്‌ക്ക് ആവശ്യമായ വസ്‌തുക്കളുടെ ബദൽ ഇറക്കുമതി കണ്ടെത്തും

 പൗരന്മാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്‌ക്കാൻ എല്ലാ സർക്കാർ വിഭാഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഇതിനായി മന്ത്രിമാരും സെക്രട്ടറിമാരും അടങ്ങിയ ഒരു ഉപസമിതി രൂപീകരിക്കും

പ്രധാന ഉൽപ്പന്നങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാർ ഏകോപനം ഉറപ്പാക്കും.