പുതുച്ചേരിയിൽ എല്ലാ മണ്ഡലത്തിലും ടി.വി.കെ മത്സരിക്കും
Monday 23 March 2026 1:03 AM IST
പുതുച്ചേരി: പുതുച്ചേരിയിൽ നടനും തമിഴക വെട്രി കഴകം (ടി.വി.കെ) പ്രസിഡന്റുമായ വിജയ് ഇന്നലെ 30 മണ്ഡലങ്ങളിലേക്കുമുള്ള പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇതോടെ കേന്ദ്രഭരണ പ്രദേശത്ത് ത്രികോണ മത്സരം ഉറപ്പായി.
നേരത്തെ ബി.ജെ.പി വിട്ട മുൻ മന്ത്രിയും സിറ്റിംഗ് ബി.ജെ.പി എം.എൽ.എയുമായ എ.കെ സായ് ജെ ശരവണൻ കുമാറിനെ തിരുഭുവനൈ (എസ്.സി) നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കും.
ലോസ്‌പേട്ടിൽ നിന്നുള്ള ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് വി സാമിനാഥനും കാരക്കൽ സൗത്തിൽ നിന്നുള്ള അണ്ണാ ഡി.എം.കെ മുൻ എം.എൽ.എ കെ.എ.യു അസ്സന മറേക്കറും പട്ടികയിൽ ഉൾപ്പെടുന്നു. മാഹിയിൽ എം.ബ്രിജേഷാണ് സ്ഥാനാർത്ഥി.
സാമൂഹിക സേവനം, വിദ്യാഭ്യാസ പശ്ചാത്തലം, ഭരണപരമായ കഴിവ്, തുടങ്ങിയവ അടിസ്ഥാനമാക്കിയുമാണ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തതെന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.