കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

Monday 23 March 2026 2:07 AM IST

പെരുമ്പാവൂർ: ഒന്നര​ കിലോയിലധികം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പിടിയിലായി. മുർഷിദാബാദ് സ്വദേശി മലയക്കുൾ ഷേക്കാണ് (24) 1.599 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. മുടിക്കൽ ചെറുവേലിക്കുന്ന് ഭാഗത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ വലയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പെരുമ്പാവൂർ റേഞ്ച് ഇൻസ്‌പെക്ടർ കെ.പി. പ്രമോദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം. നവാസ്, എം.ആർ. രാജേഷ്, സനൂപ് ടി., എബിൻ പി. പൗലോസ് എന്നിവരും പങ്കെടുത്തു.