യുവാക്കളെ മർദ്ദിച്ചയാൾ അറസ്റ്റിൽ

Monday 23 March 2026 2:20 AM IST

തിരുവനന്തപുരം: ചീത്ത വിളിച്ചത് ചോദ്യം ചെയ്ത‌ യുവാക്കളെ മർദ്ദിച്ച കേസിലെ പ്രതിയെ വിഴിഞ്ഞം പൊലീസ് പിടികൂടി. വെങ്ങാനൂർ നീലകേശിക്കു സമീപം വടുവച്ചാൽ വീട്ടിൽ ശിവപ്രസാദാണ് (37) പിടിയിലായത്. ഇക്കഴിഞ്ഞ 20നാണ് സംഭവം.

രാത്രി എട്ടോടെ ഗ്രൗണ്ടിൽ പോയി മടങ്ങുന്ന ആദിത്യനോട് ശിവപ്രസാദ് മോശമായി സംസാരിക്കുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചോദിക്കുകയും ചെയ്തു. തുടർന്ന് ശിവപ്രസാദ് ഇവരെ ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ ധനുഷ്,ജിത്തു,അരവിന്ദ്,ആദിത്യൻ എന്നിവർക്ക് പരിക്കേറ്റു. പ്രതിയെ റിമാൻഡ് ചെയ്തു.