ബ്രിട്ടീഷ് അന്തർവാഹിനി അറബിക്കടലിൽ

Monday 23 March 2026 7:04 AM IST

ടെഹ്റാൻ: ഇറാനെതിരെ യു.എസും ഇസ്രയേലും ആക്രമണം ശക്തമാക്കുന്നതിനിടെ, ബ്രിട്ടീഷ് ആണവ അന്തർവാഹിനി അറബിക്കടലിൽ എത്തിയതായി റിപ്പോർട്ട്. ക്രൂസ് മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള എച്ച്.എം.എസ് ആൻസൺ ആണ് മേഖലയിലെത്തിയത്. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇടപെടണമെന്ന് കാട്ടി യു.കെ അടക്കം സഖ്യ കക്ഷികൾക്ക് മേൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മർദ്ദം ചെലുത്തിയിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യ ദ്വീപിലെ യു.എസ്-യു.കെ ബേസിന് നേരെ കഴിഞ്ഞ ദിവസം ഇറാൻ മിസൈൽ വിക്ഷേപിച്ചിരുന്നു. ഇതോടെ ഇറാനെ ആക്രമിക്കാൻ മേഖലയിലെ തങ്ങളുടെ ബേസുകൾ ഉപയോഗിക്കാൻ യു.എസിന് യു.കെ അനുമതിയും നൽകി.

# കപ്പലിൽ സ്ഫോടനം

 യു.എ.ഇയിൽ ഷാർജ തീരത്തിന് സമീപം കപ്പലിൽ മിസൈൽ അവശിഷ്ടം പതിച്ച് സ്ഫോടനം. ആളപായമുണ്ടോ എന്ന് വ്യക്തമല്ല  സൗദി, യു.എ.ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണ ശ്രമം തകർത്തു. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് സമീപം സ്ഫോടനം. ആളപായമില്ല

 ഇറാക്കിലെ ബാഗ്‌ദാദ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം. ലോജിസ്റ്റിക്സ് കേന്ദ്രത്തിൽ പൊട്ടിത്തെറി