മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം, നാല് മലയാളികൾ മരിച്ചു
Monday 23 March 2026 7:52 AM IST
മൈസൂർ: കർണാടകയിൽ സ്വകാര്യബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി നാലുപേർക്ക് ദാരുണാന്ത്യം. മരിച്ചവരെല്ലാം മലയാളികളാണ്. മൈസൂരു ചന്നപട്ടണയ്‌ക്ക് സമീപം പുട്ടപനതൊടിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന പി കെ ട്രാവൽസിന്റെ വോൾവോ ബസാണ് ഡിവൈഡറിലിടിച്ച് അപകടത്തിൽ പെട്ടത്.
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി സ്വദേശി സാക്കീർ (27), റഷീദ് (45), റഫീസ് (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ മൈസൂരുവിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് വിവരം.