അഡ്വ. ജോബ് മൈക്കിൾ പത്രിക സമർപ്പിച്ചു

Tuesday 24 March 2026 12:12 AM IST

ചങ്ങനാശേരി : എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോബ് മൈക്കിൾ നാമനിർദ്ദേശ പത്രികസമർപ്പിച്ചു. അഞ്ച് വിളക്കിന്റെ മുൻപിൽ നിന്നും റോഡ് ഷോയായി എക്‌സൈസ് ഓഫീസിന് മുൻപിൽ എത്തി അവിടെ നിന്ന് പ്രകടനമായി താലൂക്ക് ഓഫീസിൽ എത്തിയാണ് അസി.റിട്ടേണിംഗ് ഓഫീസർക്ക് പത്രിക സമർപ്പിച്ചത്. കെ.ഡി സുഗതൻ, കെ.സി ജോസഫ്, കെ.മാധവൻ പിള്ള, ലാലിച്ചൻ കുന്നിപ്പറമ്പിൽ, മാത്യൂസ് ജോർജ്, ജെയിംസ് പുത്തൻപുര , ബോബൻ കോയിപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.