ജയസൂര്യയും പ്രജീഷ് സെന്നും ഒന്നിക്കുന്ന " വെള്ളം "
ക്യാപ്‌ടൻ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയെ നായകനാക്കി സംവിധായകൻ പ്രജേഷ് സെൻ സംവീധാനം ചെയ്യുന്ന ' വെള്ളം ' എന്ന പുതിയ ചിത്രം നവംബർ ആദ്യ ആഴ്ച്ച കണ്ണൂരിൽ ആരംഭിക്കും. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ മനു.പി.നായർ, ജോൺ കുടിയാൻമല എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംയുക്ത മേനോനാണ് ഇതിൽ ജയസൂര്യയുടെ നായികയായി എത്തുന്നത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ഇടവേള ബാബു, ജാഫർ ഇടുക്കി, സന്തോഷ് കീഴാറ്റൂർ, നിർമ്മൽ പാലാഴി, വിജിലേഷ്, സ്‌നേഹ പാലേരി, പ്രിയങ്ക എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം റോബി വർഗീസ് രാജ്. സംഗീതംബിജിബാൽ, എഡിറ്റർബിജിത്ത് ബാല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർജോസൂട്ടി,പ്രൊഡക്ഷൻ കൺട്രോളർബാദുഷ, കലഅജയൻ മങ്ങാട്,മേക്കപ്പ്‌റോണക്സ് സേവ്യർ, വസ്ത്രാലങ്കാരംഅരവിന്ദ്, സ്റ്റിൽസ് ലിബിസൺ ഗോപി, പരസ്യകലതമീർ, ചീഫ് അസോസിയേറ്റ് ഡയറക്ടർഗിരീഷ് മാരാർ, അസോസിയേറ്റ് ഡയറക്ടർജിബിൻ ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സുധർമ്മൻ വള്ളിക്കുന്ന്,വിതരണംസെൻട്രൽ പിക്‌ച്ചേഴ്സ് റിലീസ്, പി ആർ ഒ എ എസ് ദിനേശ്.