യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദഘാടനം
Tuesday 24 March 2026 12:13 AM IST
കണ്ണൂർ: യു.ഡി.എഫ് കണ്ണൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദു റഹ്മാൻ കല്ലായി ഉദ്‌ഘാടനം ചെയ്തു. കണ്ണോത്തുംചാൽ ഇൻകം ടാക്‌സ് ഓഫീസിനു എതിർവശമാണ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്. സ്ഥാനാർത്ഥി ടി.ഒ മോഹനൻ, അഡ്വ. മാർട്ടിൻ ജോർജ്ജ്, അഡ്വ. എം.പി മുഹമ്മദലി, രാജീവൻ എളയാവൂർ, കെ.പി താഹിർ, വി.വി പുരുഷോത്തമൻ, അഡ്വ. കെ.എ ലത്തീഫ്, ഫാറുഖ് വട്ടപ്പൊയിൽ, മുസ്ലിഹ് മഠത്തിൽ, പി.സി അഹമ്മദ്കുട്ടി, ഷമ മുഹമ്മദ്, സി. സമീർ, പി. മാധവൻ മാസ്റ്റർ, മനോജ് കൂവേരി, സി.ടി ഗിരിജ, അഡ്വ. യൂനുസ്, സി. എറമുള്ളാൻ, കായക്കൽ രാഹുൽ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, നസീർ പുറത്തീൽ, റിഷാം താണ, കെ.വി ഷാനിബ് തുടങ്ങിയവർ സംബന്ധിച്ചു.