അങ്കത്തട്ടിൽ 39 പേർ

Tuesday 24 March 2026 12:00 AM IST

ഇടുക്കി: പത്രിക സമർപ്പിക്കാനുള്ള തീയതി അവസാനിച്ചപ്പോൾ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 39 സ്ഥാനാർത്ഥികൾ. മിക്ക സ്ഥാനാർത്ഥികളും രണ്ട് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. തൊടുപുഴയിൽ പത്ത് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 18 നാമനിർദേശപത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ദേവികുളത്ത് ഒമ്പത് സ്ഥാനാർത്ഥികളിൽ നിന്നായി 14 നാമനിർദേശപത്രികകൾ ലഭിച്ചു. ഇടുക്കി മണ്ഡലത്തിൽ ആറ് സ്ഥാനാർത്ഥികളിൽ നിന്നായി 11 പത്രികകൾ ലഭിച്ചു. പീരുമേട്ടിൽ എട്ട് സ്ഥാനാർത്ഥികളിൽ നിന്നായി 16 പത്രികകളും ഉടുമ്പൻചോലയിൽ ആറ് സ്ഥാനാർത്ഥികളിൽ നിന്നായി 12 പത്രികകളും കിട്ടി. പ്രധാന മുന്നണി സ്ഥാനാർത്ഥികളെല്ലാം ഏതെങ്കിലും കാരണവശാൽ തള്ളിപ്പോയാൽ പകരം മത്സരിക്കാനായി ഡമ്മി സ്ഥാനാർത്ഥികളെക്കൊണ്ട് പത്രിക നൽകിയിട്ടുണ്ട്. ഇന്നാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. വ്യാഴാഴ്ച വരെ പത്രികകൾ പിൻവലിക്കാം.

മത്സരരംഗത്ത് ഇവ‌ർ

തൊടുപുഴ

അപു ജോൺ ജോസഫ് (യു.ഡി.എഫ്)

സിറിയക്ക് ചാഴികാടൻ (എൽ.ഡി. എഫ്)

റോയി വാരികാട്ട് (എൻ.ഡി.എ)

ബേസിൽ ജോൺ (എ.എ.പി),

എം.ബി. അഫ്സൽ (എസ്.ഡി.പി.ഐ)

കെവിൻ ജോർജ് (എൽ.ഡി.എഫ് ഡമ്മി)

ബ്ലെയിസ് ജി. വാഴയിൽ (യു.ഡി.എഫ് ഡമ്മി)

വി. അജയ് (സ്വത.)

ജോമോൻ ജോൺ (സ്വത.)

ഇടുക്കി

റോഷി അഗസ്റ്റിൻ (എൽ.ഡി.എഫ് )

റോയി കെ പൗലോസ് ( യു.ഡി.എഫ് )

പ്രതീഷ് പ്രഭ (എൻ.ഡി.എ )

ഷിജോ ആന്റണി ( ബി.എസ്.പി )

ഷിജോ ജോസ് (എൽ.ഡി.എഫ് ഡമ്മി )

മനേഷ് കെ.എസ് (എൻ.ഡി.എ ഡമ്മി )

ഉടുമ്പഞ്ചോല

കെ.കെ. ജയചന്ദ്രൻ (എൽ.ഡി.എഫ് )

സേനാപതി വേണു ( യു.ഡി.എഫ്)

സംഗീത വിശ്വനാഥൻ (എൻ.ഡി.എ)

പി.കെ. സജീവൻ (ബി.എസ്.പി)

മോഹനൻ (എൽ.ഡി.എഫ് ഡമ്മി)

വി.വി. ജോബി (എൻ.ഡി.എ ഡമ്മി)

പീരുമേട്

കെ. സലിംകുമാർ (എൽ.ഡി.എഫ്)

സിറിയക് തോമസ് ( യു.ഡി.എഫ്)

രതീഷ് വരകുമല (എൻ.ഡി.എ)

കെ. മുരളി (ബി.എസ്.പി)

ജോസഫ് ജേക്കബ് (എ.എ.പി )

ഗോപാലകൃഷ്ണൻ (ബി.ബി.പി )

ജോസ് ഫിലിപ്പ് (എൽ.ഡി.എഫ് ഡമ്മി )

സുരേഷ് (സ്വതന്ത്റൻ)

ദേവികുളം

എ. രാജ (എൽ.ഡി.എഫ്)

എഫ്. രാജ (യു.ഡി.എഫ്)

എസ്. രാജേന്ദ്രൻ (എൻ.ഡി.എ)

വി.ബി. രാജേന്ദ്രൻ (ബി.എസ്.പി)

ആർ. ഈശ്വരൻ (എൽ.ഡി.എഫ് ഡമ്മി)

മാക് പ്രിയവദനൻ (യു.ഡി.എഫ് ഡമ്മി) സെൽവി (സ്വത.)

കനക മണികണ്ഠൻ (സ്വത.)

എം. ചെല്ലദുരൈ (സ്വത.)