ഇനി ഒരൊറ്റ മുടി നരയ്‌ക്കില്ല; കുറച്ച് തേയിലപ്പൊടി മാത്രം മതി, മിനിട്ടുകൾക്കുള്ളിൽ കട്ടക്കറുപ്പാക്കാം

Monday 23 March 2026 11:04 PM IST

മുടി വേഗം നരയ്ക്കുന്നതാണ് കുട്ടികൾ മുതൽ യുവാക്കൾ വരെ നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നം. മുടി കറുപ്പിക്കാൻ വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ ഹെയർ ഡെെകളാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. എന്നാൽ ഇത്തരം ഡെെകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ മുടിയുടെ സ്വാഭാവികത നശിപ്പിക്കുകയും അലർജി, മുടികൊഴിച്ചിൽ എന്നിവയ്ക്ക് കാരണമാകുകയുംചെയ്യുന്നു. മുടി കറുപ്പിക്കാനും അകാലനരയെ അകറ്റാനും പ്രകൃതിദത്തമായി നിരവധി വഴികളുണ്ട്. അടുക്കളയിലെ ചില സാധനങ്ങൾ ഉപയോഗിച്ച് മിനിട്ടുകൾക്കുള്ളിൽ എങ്ങനെ നര അകറ്റാമെന്ന് നോക്കിയാലോ?

ചേരുവകൾ

  1. വെറ്റില
  2. വെള്ളം
  3. തേയിലപ്പൊടി
  4. ഹെന്നപ്പൊടി
  5. നീലയമരി

തയ്യാറാക്കുന്ന വിധം

ആദ്യം നാലോ അഞ്ചോ വെറ്റില ചെറിയ കഷ്ണങ്ങളാക്കുക. അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കാം. ഇനി ഒരു ബൗളിലേയ്ക്ക് രണ്ട് ടേബിൾ സ്പൂൺ ഹെന്നപ്പൊടിയെടുക്കുക. അതിലേയ്ക്ക് തേയിലപ്പൊടിയിട്ട് തിളപ്പിച്ച വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. മറ്റൊരു ബൗളിലേക്ക് നീലയമരി പൊടിയെടുക്കാം.

അതിലേക്ക് വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കുക. ശേഷം ഈ രണ്ട് ബൗളിലേയും മിശ്രിതം ഒരുമിച്ച് ചേർത്തിളക്കാം. ഇതിലേക്ക് അരച്ചെടുത്ത വെറ്റിലനീര് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം. പേസ്റ്റ് രൂപത്തിലാക്കിയശേഷം ഈ മിശ്രിതം ഇരുമ്പ് ചീനച്ചട്ടിയിലേക്ക് മാറ്റി എട്ട് മണിക്കൂർ അടച്ചുമാറ്റിവയ്ക്കാം. എട്ടുമണിക്കൂറിന് ശേഷം ഒട്ടും എണ്ണമയമില്ലാത്ത തലമുടിയിൽ പുരട്ടുക. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഷാമ്പൂ ഉപയോഗിക്കാൻ പാടില്ല.