ഒ​മാ​നി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​ഞ്ചാ​ലും​മൂ​ട് സ്വ​ദേ​ശി മ​രി​ച്ചു

Monday 23 March 2026 11:19 PM IST

അ​ഞ്ചാ​ലും​മൂ​ട്: ഒ​മാ​നി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ വാ​ദി ബ​നീ ഖാ​ലി​ദി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തിൽ ഒ​ഴു​ക്കിൽ​പ്പെ​ട്ട് അ​ഞ്ചാ​ലും​മൂ​ട് സ്വ​ദേ​ശി മ​രി​ച്ചു. തൃ​ക്ക​രു​വ അ​ഷ്ട​മു​ടി വ​ട​ക്കേ​ക്ക​ര മ​ഹേ​ഷ് ഭ​വ​ന​ത്തിൽ (ക​രി​ങ്ങോ​ട്ട്) ജ​നാർ​ദ്ദ​നൻ പി​ള്ള​യു​ടെ​യും വി​ജ​യ​ല​ക്ഷ്​മി അ​മ്മ​യു​ടെ​യും മ​കൻ മ​ഹേ​ഷ് കു​മാറാണ് (51) മ​രി​ച്ച​ത്.

ഇ​ബ്ര​യിൽ ഇ​ല​ക്ട്രീ​ഷ്യ​നാ​യി ജോ​ലി ചെ​യ്​തുവ​രി​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച വൈ​കി​ട്ട് വാ​ദി ബ​നീ ഖാ​ലി​ദി​ലെ വെ​ള്ള​ച്ചാ​ട്ടം സ​ന്ദർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ജോ​ലി​സ്ഥ​ല​ത്തെ ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന 21 പേർ ചേർ​ന്നാ​ണ് വെ​ള്ള​ച്ചാ​ട്ട​ത്തിൽ ഇ​റ​ങ്ങി​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെന്നാണ് വിവരം. ഇ​ബ്ര ആ​ശു​പ​ത്രി​യിൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ പു​രോ​ഗ​മി​ക്കു​ന്നു.ഭാ​ര്യ: വി.മാ​യ (ക​രു​നാ​ഗ​പ്പ​ള്ളി എ​സ്.ബി.ഐ​യി​ലെ താത്കാ​ലി​ക ജീ​വ​ന​ക്കാ​രി). മ​ക്കൾ:എം.കീർ​ത്ത​ന, എം.കാർ​ത്തി​ക്ക്.