മെഡിക്കൽ ഉപകരണങ്ങൾ

Tuesday 24 March 2026 1:22 AM IST

തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രത്തിന്റെ 'റെൻ' പദ്ധതിയുടെ ഭാഗമായി ലഭിച്ച മെഡിക്കൽ ഉപകരണങ്ങൾ വിളപ്പിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് അംഗങ്ങൾ ഏറ്റുവാങ്ങി. സെന്റ് സേവ്യേഴ്സ് കോളേജ് ഫ്രഞ്ച് വിഭാഗം മുൻ പ്രൊഫസറും റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം മുൻ പ്രസിഡന്റുമായിരുന്ന പ്രൊഫ.ടി.കെ.തമ്പിയുടെ സ്‌മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബമാണ് ഇവ നൽകിയത്. പ്രസിഡന്റ് സി.കെ.മിനികുമാരി,സെക്രട്ടറി കെ.സി.വിശാഖ്,ജാക്ക് മാൻഷോവൻ, ഡോ.തെരേസാ തമ്പി,ദിവ്യ തമ്പി,ദീപേഷ് തമ്പി,ബി.കെ.എൻ തമ്പി തുടങ്ങിയവർ പങ്കെടുത്തു.