ഇ.എം.എസ് - എ.കെ.ജി അനുസ്മരണം
Tuesday 24 March 2026 2:24 AM IST
തിരുവനന്തപുരം: ഖാദി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു),വഞ്ചിയൂർ ചിറകുളം റോഡിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഇ.എം.എസ് - എ.കെ.ജി അനുസ്മരണവും,പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു.എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി എ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.കെ.ബി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ബൈജു അദ്ധ്യക്ഷത വഹിച്ചു.പി.പ്രകാശൻ,സുനിൽകുമാർ.എ,സി.മുരുകൻ,ബൈജു.എസ്,വി.ആർ.ഗോപകുമാർ,വിനോദ്.എസ്,അനിൽരാജ്.ജെ,ഷിബി.കെ,രാജേഷ്.കെ.വി,റാണി.കെ.എം എന്നിവർ പങ്കെടുത്തു.