ബോധവൽക്കരണ ക്ളാസും ദന്തൽ കിറ്റ് വിതരണവും
Tuesday 24 March 2026 12:06 AM IST
മാന്നാർ: ലോക വദനാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ദന്തൽ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ളാസും ദന്തൽ കിറ്റ് വിതരണവും നടത്തി. മാന്നാർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് പൊതുവൂർ മഹാത്‌മ അയ്യങ്കാളി കമ്മ്യൂണിറ്റിഹാളിൽ നടന്ന പരിപാടിയിൽ ദന്തൽ സർജൻ ഡോ.ജെസ്‌ലറ്റ് ബോധവൽക്കരണ ക്ളാസിന് നേതൃത്വം നൽകി. ദന്തൽ ഹൈജീനിസ്റ്റ് മുകേഷ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് കുമാർ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ് പെക്ടർ അനീഷ് ഭാസി നന്ദിയും പറഞ്ഞു. സൗമ്യ, ജുമി നിർമ്മല എന്നിവർ പ്രസംഗിച്ചു.