തിരഞ്ഞെടുപ്പ് പ്രചാരണം: 27ന് മുഖ്യമന്ത്രി ജില്ലയിൽ
തൃശൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. 27നാണ് മുഖ്യമന്ത്രി ജില്ലയിൽ പര്യടനം നടത്തുക. ഇരിങ്ങാലക്കുട, ഒല്ലൂർ, വടക്കാഞ്ചേരി, ഗുരുവായൂർ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി സംസാരിക്കുക. 11ന് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലാണ് പൊതുയോഗം. ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ, കയ്പമംഗലം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പങ്കെടുക്കും. ഒല്ലൂർ നിയോജക മണ്ഡലം പൊതുയോഗം പട്ടിക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും. ഒല്ലൂർ, തൃശൂർ, പുതുക്കാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പങ്കെടുക്കും. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ പൊതുയോഗം വൈകിട്ട് അഞ്ചിന് ഓട്ടുപാറ എക്‌സിബിഷൻ ഗ്രൗണ്ടിൽ നടക്കും. വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പങ്കെടുക്കും. ഗുരുവായൂർ നിയോജക മണ്ഡലം പൊതുയോഗം വൈകിട്ട് ആറിന് കിഴക്കേനടയിലെ സത്യഗ്രഹ കവാടത്തിൽ നടക്കും. ഗുരുവായൂർ, മണലൂർ, നാട്ടിക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പങ്കെടുക്കും.