ജോബ് ഫെയർ 28 ന്
Tuesday 24 March 2026 12:10 AM IST
ആലപ്പുഴ : കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ മാർച്ച് 28 ന് ജോബ് ഫെയർ സംഘടിപ്പിക്കും.
പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി നിരവധി തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.
യോഗ്യത : 10, പ്ളസ് ടു, ഐ.ടി.ഐ, ഡിപ്ളോമ.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ
രാവിലെ 09:30 ന് ബയോഡേറ്റയും , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ : https://forms.gle/